കാറ്റും മഴയും ശക്തം; ഖസീം മേഖലയിൽ കഴിഞ്ഞദിവസം തെന്നിമറിഞ്ഞത് 7 ട്രക്കുകൾ
വെള്ളിയാഴ്ചവരെ റിയാദിലടക്കം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്

റിയാദ്: സൗദിയിലെ ഖസീം, മദീന റോഡിൽ കനത്ത മഴയിലും കാറ്റിലും ട്രക്കുകൾ അപകടത്തിൽ പെട്ടു. ഏഴ് ട്രക്കുകളാണ് റോഡിൽ മറിഞ്ഞു വീണത്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് തുടരുകയാണ്. വെള്ളിയാഴ്ചവരെ റിയാദിലടക്കം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
സൗദിയിലെ ഖസീം, മദീന റോഡിലാണ് അപകടം. കനത്ത മഴയിലും കാറ്റിലും ഏഴ് ട്രക്കുകളാണ് റോഡിൽ മറിഞ്ഞു വീണത്. ഡൗൺഡ്രാഫ്റ്റ് എന്ന കാലാവസ്ഥാ പ്രതിഭാസമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മേഘങ്ങളിൽ നിന്ന് ശക്തമായി താഴേക്ക് കാറ്റ് പതിക്കുന്നതാണിത്. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയുണ്ടാകും ഈ കാറ്റിന്, വാഹനങ്ങളെയും ടെന്റുകളെയുമെല്ലാം നിഷ്പ്രയാസം ഇവ തറപറ്റിക്കും. അന്തരീക്ഷത്തിലെ മഴത്തുള്ളികൾ ബാഷ്പീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന പെട്ടെന്നുള്ള തണുപ്പാണ് ഈ സാഹചര്യത്തിന് കാരണം. അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനിപ്പോൾ ഉത്തരവിട്ടിട്ടുണ്ട്. ശക്തമായ കാറ്റിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശമുണ്ട്. സൗദിയിലുടനീളം ശക്തമായ മഴതുടരുകയാണ്. മഴക്കൊപ്പം അതിശക്തമായ കാറ്റും വിവിധ ഇടങ്ങളിലെത്തി. വെള്ളിയാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
Adjust Story Font
16

