Quantcast

വിജയകരമായ ഹജ്ജ് സീസൺ: സൗദി നേതൃത്വത്തിന് ജി.സി.സി സെക്രട്ടറി ജനറലിന്റെ അഭിനന്ദനം

MediaOne Logo

Web Desk

  • Published:

    29 May 2026 9:46 PM IST

വിജയകരമായ ഹജ്ജ് സീസൺ: സൗദി നേതൃത്വത്തിന് ജി.സി.സി സെക്രട്ടറി ജനറലിന്റെ അഭിനന്ദനം
X

മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കിയ സൗദി അറേബ്യക്ക് ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രത്യേക അഭിനന്ദനം. ജി.സി.സി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവിയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അഭിനന്ദനങ്ങൾ അറിയിച്ചത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളും വിപുലമായ സുരക്ഷയുമാണ് സൗദി സർക്കാർ ഒരുക്കിയത്.

തീർഥാടകർക്ക് ഏറെ സുഗമമായി കർമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ച സൗദി അധികൃതരുടെ പ്രവർത്തനങ്ങളെ ജി.സി.സി ജനറൽ സെക്രട്ടറി പ്രത്യേകം പ്രശംസിച്ചു. മികച്ച രീതിയിലുള്ള ആസൂത്രണവും വിഭവങ്ങളുടെ കൃത്യമായ വിനിയോഗവുമാണ് ഇത്തവണ ദൃശ്യമായത്. അത്യാധുനിക സംവിധാനങ്ങളും യോഗ്യരായ ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് തീർഥാടകർക്ക് സമാധാനപരമായ അന്തരീക്ഷം ഒരുക്കാൻ സൗദിക്ക് സാധിച്ചു. സൗദി അറേബ്യയുടെ സുരക്ഷിതത്വവും പുരോഗതിയും ഇനിയും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിച്ച അദ്ദേഹം, തീർഥാടകരുടെ ഹജ്ജ് കർമ്മങ്ങൾ സ്വീകരിക്കട്ടെ എന്നും അവർ സുരക്ഷിതരായി ജന്മനാടുകളിലേക്ക് മടങ്ങട്ടെ എന്നും ആശംസിച്ചു.

TAGS :

Next Story