Quantcast

സുധീർ സുൽത്താൻ കുടുംബസഹായ ഫണ്ട് കൈമാറി

MediaOne Logo

Web Desk

  • Published:

    13 Jun 2024 3:45 PM IST

Sudheer Sultan family support fund handed over
X

റിയാദ്: കേളികലാ സാംസ്‌കാരിക വേദി ബദിയ ഏരിയകമ്മിറ്റി അംഗമായിരുന്ന സുധീർ സുൽത്താന്റെ കുടുംബസഹായ ഫണ്ട് സുധീറിൻ്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ എ.എ റഹീം എം.പി കൈമാറി. റിയാദിലെ പല മേഖലകളിലും ഇലക്ട്രിക്കൽ പണികൾ കരാറടിസ്ഥാനത്തിൽ ചെയ്തുപോന്നിരുന്ന സുധീർ, ജോലിക്കിടയിൽ ഇടവിട്ട് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ഭാര്യാസമേതം നാട്ടിലേക്ക് മടങ്ങുകയും കിംസ് ആശുപത്രിയിലെ തുടർ ചികിത്സയിലും ഫലം കാണാതെ മരണമടയുകയുമായിരുന്നു.

ഉമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുധീർ സുൽത്താൻ. വെമ്പായം മണ്ണാൻവിള സുൽത്താൻ മൻസിലിൽ നടന്ന ചടങ്ങിൽ മാണിക്കൽ ലോക്കൽ സെക്രട്ടറി ആർ. അനിൽ, ബ്ലോക്ക് മെമ്പർ നന്ദു, വാർഡ് മെമ്പർ അനില, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവൻ, പ്രവാസി സംഘം വെമ്പായം ഏരിയ പ്രസിഡണ്ട് നവാസ് വെമ്പായം, കേളി രക്ഷാധികരി മുൻ അംഗവും പ്രവാസി സഘം ജില്ലാ കമ്മിറ്റി അംഗവുമായ സതീഷ് കുമാർ,കേളി കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസാം, കേളി ബത്ത ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആന്റണി, ബദിയ ഏരിയ കമ്മിറ്റി അംഗം ജാർനെറ്റ് നെൽസൻ എന്നിവരും പ്രദേശത്തെ പാർട്ടി സഖാക്കളും പങ്കെടുത്തു.

TAGS :

Next Story