അറബ് രാജ്യങ്ങളിൽ നാളെ മുതൽ വേനൽക്കാലം ആരംഭിക്കും
ഈ സീസൺ 93 ദിവസങ്ങൾ നീണ്ടുനിൽക്കും

റിയാദ്: അറബ് രാജ്യങ്ങളിലും ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലും നാളെ മുതൽ ഔദ്യോഗികമായി ഗോളശാസ്ത്രപ്രകാരം വേനൽക്കാലം ആരംഭിക്കുമെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. നാളെ മക്ക സമയം പകൽ 11:24-ന് സൂര്യൻ ട്രോപിക് ഓഫ് കാൻസറിന് നേരെ മുകളിൽ വരുന്നതോടെയാണ് 'ഉത്തരായനാന്തം' സംഭവിക്കുന്നത്.
വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയുമായിരിക്കും ഉത്തരായനാന്ത ദിനത്തിലുണ്ടാവുകയെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി മേധാവി എഞ്ചിനീയർ മാജിദ് അബു സഹ്ര വിശദീകരിച്ചു. ഈ ദിവസം സൂര്യൻ വടക്ക്-കിഴക്കേ അറ്റത്തുനിന്ന് ഉദിച്ച് വടക്ക്-പടിഞ്ഞാറേ അറ്റത്ത് അസ്തമിക്കും. ഉച്ചസമയത്ത് വസ്തുക്കളുടെ നിഴലുകൾക്ക് വർഷത്തിൽ ഏറ്റവും കുറഞ്ഞ നീളമായിരിക്കും ഈ ദിവസം അനുഭവപ്പെടുക.
ഈ വർഷത്തെ വേനൽക്കാലം 93 ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്നത് ഉത്തരായനാന്ത ദിനത്തിൽ തന്നെ ആകണമെന്നില്ല. ഭൂമിയും സമുദ്രങ്ങളും സൗരോർജ്ജം ആഗിരണം ചെയ്ത് പുറത്തുവിടാൻ സമയമെടുക്കുന്ന 'സീസണൽ ലാഗ്' എന്ന പ്രതിഭാസമാണ് ഇതിന് കാരണം.
Adjust Story Font
16

