Quantcast

സുപ്രീം കോടതി വിധി ഏകാധിപത്യ നീക്കത്തിനേറ്റ അടി: പ്രവാസി വെൽഫെയർ അൽഖോബാർ

MediaOne Logo

Web Desk

  • Published:

    4 Aug 2023 7:22 PM IST

Supreme Court Verdict on Rahul
X

അൽഖോബാർ: മോദി കുടുംബത്തിന്റെ പേര് പരാമർശത്തിൽ അപകീർത്തിക്കേസിൽ പെടുത്തി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം വരെ റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ നീക്കത്തിന് ഏറ്റ അടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന ഈ ഘട്ടത്തിൽ പരമോന്നത കോടതിയുടെ ഇത്തരം നിരീക്ഷണങ്ങളും വിധികളും ജനാതിപത്യ വിശ്വാസികൾക്ക് ആശ്വാസവും ഊർജവും പകരുന്നതാണെന്ന് യോഗം വിലയിരുത്തി.

TAGS :

Next Story