ഇരുമ്പുകട്ടിലിനുള്ളിൽ ഒളിപ്പിച്ച് മുകളിൽ തടികൊണ്ടുള്ള മെത്ത വിരിച്ചു, സൗദിയിലേക്ക് വൻതോതിൽ ലഹരി കടത്താനുള്ള ശ്രമം തടഞ്ഞ് സിറിയ
26,000 ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

ഡമസ്കസ്: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 26,000 ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി സിറിയ. ലഹരി മാഫിയയുടെ നീക്കം പരാജയപ്പെടുത്തിയതായി സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൃത്യമായ നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയുമാണ് ഈ ലഹരിക്കടത്ത് തടഞ്ഞത്. സിറിയയിലെ ഹമാ നഗരത്തിലെ ഒരു ബസ് സ്റ്റേഷൻ ഗാരേജിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. വിദഗ്ധമായ രീതിയിലാണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. ഗുളികകൾ ഇരുമ്പുകട്ടിലിനുള്ളിൽ ഒളിപ്പിക്കുകയും അതിനു മുകളിൽ തടികൊണ്ടുള്ള മെത്ത വിരിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലാക്കിയാണ് കടത്താൻ ശ്രമമുണ്ടായത്. മയക്കുമരുന്ന് മാഫിയകൾ എത്ര തന്ത്രങ്ങൾ മെനഞ്ഞ് പ്രവർത്തിച്ചാലും അവ കണ്ടെത്താൻ തങ്ങളുടെ സുരക്ഷാസേന സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
Adjust Story Font
16

