Quantcast

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥിരാജ്യമായി സിറിയ

പുസ്തക വിൽപ്പനയിലും വൈവിധ്യമാർന്ന പരിപാടികളിലും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയാണിത്

MediaOne Logo

Web Desk

  • Published:

    10 Feb 2026 6:00 PM IST

Syria is the guest country at the Riyadh International Book Fair
X

റിയാദ്: 2026 ലെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ സിറിയയെ അതിഥിയായി തെരഞ്ഞെടുത്തു. സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പുസതകമേളയിൽ സിറിയയെ അതിഥിയായി പ്രഖ്യാപിച്ചത്. സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം പറഞ്ഞു.

സിറിയൻ സംസ്കാരത്തിന്റെ വൈവിധ്യവും ആഴവും സൗദിയിലെ വായനക്കാർക്കും സാംസ്കാരിക പ്രവർത്തകർക്കും പരിചയപ്പെടാൻ ഇത് സഹായിക്കുമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും എഴുത്തുകാർക്ക് തമ്മിൽ സംവദിക്കാൻ പുസ്തകമേള വലിയൊരു വേദി ഒരുക്കും. സന്ദർശകരുടെ എണ്ണത്തിലും പുസ്തക വിൽപ്പനയിലും വൈവിധ്യമാർന്ന പരിപാടികളിലും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയായാണ് റിയാദ് ബുക്ക് ഫെയർ കണക്കാക്കപ്പെടുന്നത്. ഒക്ടോബറിൽ നടക്കുന്ന മേള ലിറ്ററേച്ചർ, പബ്ലിഷിംഗ് ആന്റ് ട്രാൻസ്ലേഷൻ കമ്മീഷനാണ് സംഘടിപ്പിക്കുന്നത്.

TAGS :

Next Story