തബൂക്ക് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ടിഫ) നിലവിൽ വന്നു
പ്രവാസികൾക്കിടയിലെ ഫുട്ബോൾ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് അസോസിയേഷൻ്റെ പ്രാഥമിക ലക്ഷ്യം

തബൂക്ക്: തബൂക്ക് മേഖലയിലെ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളെയും കായിക പ്രേമികളെയും ഏകോപിപ്പിക്കുന്നതിനായി 'തബൂക്ക് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ' (ടിഫ) രൂപവത്കരിച്ചു. മദീന റോഡിലെ വി.എൽ.എസ് അറീന സ്പോർട്‌സ് ഹബ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
നിരവധി പ്രതിനിധികൾ പങ്കെടുത്ത യോഗം തബൂക്കിലെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ശക്തമായ ഒരു കൂട്ടായ്മയ്മയായി മാറി. സജീബ് അരീക്കര (പ്രസിഡന്റ്), ഫസൽ എടപ്പറ്റ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷരീഫ് (ട്രഷറർ), ഇസ്മാഈൽ പുള്ളാട്ട്, ഷുഹൈബ് പള്ളത്ത് (വൈസ് പ്രസിഡന്റ്), ഷഫീഖ് മഞ്ചേരി, ജാഫർ കാരാട്ട് (ജോയിൻ സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങളായി യാസർ, ശിബിൽ (അൽ അംരി എഫ്.സി), അലി, യാസർ (ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി), ഷമീർ, ഫർഷാദ് (അത്യാബ് തസാജ്), ഷാജഹാൻ, യൂസുഫ് ഓച്ചിറ (കലാകേന്ദ്രം എഫ്. സി), റഫീഖ് (നൂർ എഫ്‌സി തബൂക്ക്), മഷൂദ്, ഇസ്ഹാഖ് (ലയൺസ് എഫ്.സി), ജംഷീർ, അലി (ലെജൻഡ്‌സ് എഫ്.സി) എന്നിവരെയും തിരഞ്ഞെടുത്തു.
സമദ് ആഞ്ഞിലങ്ങാടി, ഫൈസൽ നിലമേൽ, ലാലു ശൂരനാട്, ഉണ്ണി മുണ്ടുപറമ്പ്, സിറാജ് എറണാകുളം എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. പ്രവാസി മലയാളി യുവാക്കൾക്കിടയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസി യേഷൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ഷാജഹാൻ കുളത്തൂപുഴ സ്വാഗതവും സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.
Adjust Story Font
16

