Quantcast

വിശ്വാസികളെ കാത്ത്...; തബൂക്കിൽ പെരുന്നാളിനൊരുങ്ങി 306 പള്ളികൾ

27 ഈദ് ​ഗാഹുകൾ സജ്ജമായതായി അധികൃതർ

MediaOne Logo

Web Desk

  • Published:

    26 May 2026 6:04 PM IST

Tabuk Prepares 333 Mosques and Prayer Areas for Eid Al-Adha
X

റിയാദ്: ബലിപെരുന്നാൾ നമസ്‌കാരത്തിനായി തബൂക്ക് മേഖലയിലെ പള്ളികളും ഈദ്ഗാഹുകളും പൂർണമായി സജ്ജമായതായി സൗദി ഇസ്‌ലാമിക് അഫയേഴ്‌സ്, ദഅ്‌വ, ഗൈഡൻസ് മന്ത്രാലയം. പ്രവിശ്യയിലുടനീളമുള്ള 306 പള്ളികളും 27 ഈദ്ഗാഹുകളും ഉൾപ്പെടെ ആകെ 333 പ്രാർഥനാ കേന്ദ്രങ്ങളാണ് പെരുന്നാൾ നമസ്‌കാരത്തിനായി ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷത്തിൽ പ്രാർഥനകൾ നിർവഹിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക മെയിന്റനൻസ് ടീമുകൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.

ഇതിന്റെ ഭാഗമായി പള്ളികളിലും പരിസരങ്ങളിലും കനത്ത ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വേനൽക്കാലത്തെ ചൂട് കണക്കിലെടുത്ത് പള്ളികളിലെ എയർ കണ്ടീഷണറുകൾ പൂർണ സജ്ജമാക്കുകയും സൗണ്ട് സിസ്റ്റങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പള്ളികളിലെ ഇലക്ട്രിക്കൽ, പ്ലംബിങ് സംവിധാനങ്ങളിലെ തകരാറുകൾ പരിഹരിച്ച് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രാർഥനാ കേന്ദ്രങ്ങൾ വിശ്വാസികൾക്കായി തുറന്നുനൽകുന്നത്.

TAGS :

Next Story