തമിഴ്‌നാട് സ്വദേശിയെ സൗദി ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി
അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് (28) ജുബൈലിലെ താമസ സ്ഥാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

ജുബൈൽ: തമിഴ്‌നാട് സ്വദേശിയെ സൗദി ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് (28) ജുബൈലിലെ താമസ സ്ഥാലത്ത് കാർ പാർക്കിങ്ങിന് അടുത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്വകാര്യ കമ്പനിയിൽ പെയിന്റിംഗ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വോളന്റീയറുമായ സലീം ആലപ്പുഴ അറിയിച്ചു. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി.
Next Story
Adjust Story Font
16

