Quantcast

തനിമ സാംസ്‌കാരിക വേദി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    30 March 2022 6:33 AM GMT

തനിമ സാംസ്‌കാരിക വേദി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു
X

അല്‍ഖോബാര്‍: തനിമ സാംസ്‌കാരിക വേദി യൂത്ത് ഇന്ത്യയുമായി സഹകരിച്ച്‌കൊണ്ട് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. വി വണ്‍22 എന്ന പേരില്‍ അരങ്ങേറിയ കായിക മേള തനിമ അല്‍ഖോബാര്‍ സോണ്‍ പ്രസിഡണ്ട് സിറാജ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

നാലു ടീമുകളാണ് മേളയില്‍ മാറ്റുരച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഖോബാര്‍ ടീം ജേതാക്കളായി. തുഖ്ബ ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അക്‌റബിയ, അസീസിയ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ഫുട്ബാള്‍, വടം വലി, ബ്രിക്ക് വോക്, ബാള്‍ ബാസ്‌കറ്റ്, പെനാല്‍റ്റി ഷൂട്ടൗട്ട്, ലെമണ്‍ സ്പൂണ്‍, 50 മീറ്റര്‍ ഓട്ടം തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു.





ആവേശകരമായ ഫുട്ബാള്‍ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയ മികവില്‍ തുഖ്ബ, ഖോബാറിനെ ഫൈനലില്‍ മുട്ടുകുത്തിച്ചു. വടം വലിയില്‍ തുഖ്ബ ജേതാക്കളായി. കരുത്തരായ അക്‌റബിയയെ തോല്‍പ്പിച്ചാണ് തുഖ്ബ ഫൈനലില്‍ എത്തിയത്. ബാള്‍ ബാസ്‌കറ്റില്‍ ടീം അക്‌റബിയയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ടീം അസീസിയയും മികവ് തെളിയിച്ചു.





ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ പി.ടി. അഷ്റഫ്, തനിമ മേഖല സെക്രട്ടറി ഫൈസല്‍ കൈപമംഗലം, നിസാര്‍ തിരൂര്‍ക്കാട്, സഫ് വാന്‍ പാണക്കാട്, അബ്ദുല്‍ അസീസ്, റഷീദ് ഉമര്‍, സാജിദ് പാറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്‍പെക്‌സ് സ്മാര്‍ട്ട് ടി.വിക്കു വേണ്ടിയുള്ള ലക്കി ഡ്രോ നറുക്കെടുപ്പില്‍ ഫസീല റാഫി വിജയിയായി. നേരത്തെ നടന്ന സര്‍ഗോത്സവം മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

TAGS :

Next Story