Quantcast

തർത്തീൽ നാഷണൽ ഗ്രാൻഡ് ഫിനാലെ; ജിദ്ദ നോർത്ത് സോൺ ജേതാക്കളായി

വിജയികളായ 9 സോണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് വിവിധ കാറ്റഗറികളിലായി നാഷണൽ തലത്തിൽ മത്സരിച്ചത്.

MediaOne Logo

Web Desk

  • Published:

    6 May 2023 6:58 PM GMT

തർത്തീൽ നാഷണൽ ഗ്രാൻഡ് ഫിനാലെ; ജിദ്ദ നോർത്ത് സോൺ ജേതാക്കളായി
X

സൗദിയിൽ രിസാല സ്റ്റഡി സർക്കിൾ പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിച്ച തർതീൽ ഗ്രാൻഡ് ഫിനാലേയിൽ ജിദ്ദ നോർത്ത് സോൺ ജേതാക്കളായി. ഖമീസ് മുശൈത്തിലായിരുന്നു സൗദി പടിഞ്ഞാറൻ പ്രവിശ്യയുടെ ദേശീയ തല മത്സരം. അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു.

സൗദി അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലായിരുന്നു ഖുർആൻ അടിസ്ഥാനമാക്കിയുള്ള തർത്തീൽ ആറാം എഡിഷൻ നാഷണൽ ഗ്രാൻഡ് ഫിനാലെ. സൗദി വെസ്റ്റ് നാഷണൽ മത്സരത്തിൽ 63 പോയിൻറ് നേടി ജിദ്ദ നോർത്ത് സോൺ ജേതാക്കളായി 58 പോയിൻറ് നേടി ജിദ്ദ സിറ്റി സോൺ രണ്ടാം സ്ഥാനവും 55 പോയിൻറ് നേടി മദീന സോൺ മൂന്നാം സ്ഥാനവും നേടി.

ഖുർആനിന്റെ ആശയവും സന്ദേശവും പഠിക്കാനും പ്രചരിപ്പിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തിൽ യൂണിറ്റ് ,സെക്ടർ, സോൺ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി വിജയികളായ 9 സോണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് വിവിധ കാറ്റഗറികളിലായി നാഷണൽ തലത്തിൽ മത്സരിച്ചത്.

ഉദ്‌ഘാടന സംഗമത്തിൽ ആർ എസ് സി നാഷനൽ ചെയർമാൻ അഫ്സൽ സഖാഫി ചാലിയം അധ്യക്ഷത വഹിച്ചു, ആർ എസ് സി മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് മുഹമ്മദ് അലി അൽഹാസ്സൻ മുഖ്യ അതിഥിയായിരുന്നു. ഇബ്രഹിം സഖാഫി, അബ്ദുസലാം കുറ്റിയാടി എന്നിവർ സംസാരിച്ചു. സമാപന സംഗമം അഷ്റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു. മൻസൂർ ചുണ്ടമ്പറ്റ, നൗഫൽ എറണാകുളം, റസാഖ് കിനാശേരി, ഇബ്റാഹീം പട്ടാമ്പി ഉണ്ണീൻ കുട്ടി ഹാജി തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

TAGS :

Next Story