തിരക്കില്ലാതെ ത്വവാഫ് ചെയ്യാം; തിരക്കില്ലാത്ത സമയം നോക്കി ത്വവാഫും സഅ്യും നിർവഹിക്കാൻ ഡിജിറ്റൽ സംവിധാനം
തിരക്കിന്റെ തോത് മനസ്സിലാക്കാൻ കളർ ഇൻഡിക്കേറ്ററുകൾ ആണ് ഉപയോഗിക്കുന്നത്

ജിദ്ദ: വിശുദ്ധ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് തിരക്ക് കുറഞ്ഞ സമയം നോക്കി ത്വവാഫും സഅ്യും നിർവഹിക്കാൻ സഹായിക്കുന്ന പുതിയ ഡിജിറ്റൽ സേവനം നിലവിൽ വന്നു. ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റിയാണ് ഈ നൂതന സംവിധാനം പുറത്തിറക്കിയത്. തിരക്കിന്റെ അളവ് തീർഥാടകർക്ക് തത്സമയം മൊബൈലിലൂടെ അറിയാൻ സാധിക്കും.
തിരക്കിന്റെ തോത് മനസ്സിലാക്കാൻ കളർ ഇൻഡിക്കേറ്ററുകൾ ആണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് തിരക്ക് കുറഞ്ഞ സമയവും പാതയും തിരഞ്ഞെടുക്കാൻ തീർഥാടകർക്ക് സാധിക്കും. ജനക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കുക, തിരക്ക് കുറക്കുക, തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Next Story
Adjust Story Font
16

