കണ്ണീരോടെ ചരിത്ര മണ്ണിന് വിട; ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ചൊവ്വാഴ്ച ആരംഭിക്കും
ഒരു മാസം നീണ്ടുനിൽക്കുന്ന മടക്കയാത്ര ജൂൺ 30 വരെ തുടരും

ജിദ്ദ: ഹജ്ജ് അവസാനിച്ചതോടെ മലയാളി ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം ആരംഭിച്ചു. സ്വകാര്യ ഗ്രൂപ്പ് തീർഥാടകരാണ് ആദ്യം യാത്രയാവുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുക. സ്വകാര്യ ഗ്രൂപ്പ് ഹാജിരുടെ മദീന സന്ദർശനം നേരത്തെ പൂർത്തിയാക്കിയിരുന്നു. മക്കയോട് വിട പറഞ്ഞുള്ള ത്വവാഫ് നിർവഹിച്ചാണ് ഹാജിമാർ മടങ്ങുക.
ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാർ നാളെ മുതൽ ജിദ്ദ വഴി മടങ്ങും. ഒരു മാസം നീണ്ടുനിൽക്കുന്ന മടക്കയാത്ര ജൂൺ 30 വരെ തുടരും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാർ വ്യാഴാഴ്ച മുതൽ മദീന സന്ദർശനത്തിനായി പുറപ്പെടും. എട്ട് ദിവസത്തെ മദീന സന്ദർശനത്തിന് ശേഷം ജൂൺ 13-നാണ് നാട്ടിലേക്ക് മടങ്ങുക.
Next Story
Adjust Story Font
16

