Quantcast

കരുതൽ വേണം... മദീന-മക്ക റോഡുകളിൽ ഇന്ന് മുതൽ ചൂട് കൂടും

ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

MediaOne Logo

Web Desk

  • Published:

    23 May 2026 5:19 PM IST

Temperatures to rise on Medina-Makkah roads from today
X

മക്ക: മദീന-മക്ക റോഡുകളിൽ ഇന്ന് മുതൽ ചൂടുള്ള കാലാവസ്ഥയും പകലും രാത്രിയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പരമാവധി താപനില 42°C വരെ എത്തുമെന്നും കുറഞ്ഞത് 24°C ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. ആപേക്ഷിക ഹ്യുമിഡിറ്റി 20% ആയേക്കുമെന്നും പറഞ്ഞു.

അതേസമയം, കാറ്റിന്റെ വേഗത മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെയാകുമെന്നും ഇത് ചില തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.

യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പുണ്യസ്ഥലങ്ങളിലേക്കുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചു.

ആറിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

സൗദിയിലെ ആറിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നജ്റാൻ, റിയാദ്, കിഴക്കൻ, വടക്കൻ അതിർത്തികൾ, അൽജൗഫ്, തബൂക്ക് പ്രവിശ്യകളുടെ ചില ഭാഗങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യത.

അതേസമയം, ജിസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഴ പെയ്‌തേക്കാമെന്നും അറിയിപ്പുണ്ട്. അതേസമയം, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story