Quantcast

നിയോം പദ്ധതികൾക്ക് താല്ക്കാലിക ബ്രേക്കുമായി സൗദി; കമ്പനികൾക്ക് വൻ തുക നഷ്ടപരിഹാരം നൽകണം

25 പദ്ധതികളുള്ള നിയോമിലെ 3 പദ്ധതികളാണ് താൽക്കാലികമായി വൈകിപ്പിക്കാൻ തീരുമാനിച്ചത്

MediaOne Logo

Web Desk

  • Published:

    10 Jun 2026 12:50 AM IST

നിയോം പദ്ധതികൾക്ക് താല്ക്കാലിക ബ്രേക്കുമായി സൗദി; കമ്പനികൾക്ക് വൻ തുക നഷ്ടപരിഹാരം നൽകണം
X

സൗദിയിലെ നിയോം പദ്ധതിയിലെ ചില പ്രൊജക്ടുകളിൽ നിന്നും താൽക്കാലികമായി പിൻവാങ്ങുന്നതിന് ഒന്നല ലക്ഷം കോടിയിലേറെ നഷ്ടപരിഹാരം നൽകണം. സൗദി ഭരണകൂടമാണ് കമ്പനികൾക്ക് ഈ തുക നൽകേണ്ടി വരിക. ഇരുപത്തിയഞ്ച് പദ്ധതികളുള്ള നിയോമിലെ മൂന്ന് പദ്ധതികളാണ് താൽക്കാലികമായി വൈകിപ്പിക്കാൻ തീരുമാനിച്ചത്.

കുത്തനെ ഉയരുന്ന ചിലവ്, യുദ്ധം ഉൾപ്പെടെയുള്ള മേഖലയിലെ പശ്ചാത്തലം ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിയോമിലെ ചില പദ്ധതികൾ താൽക്കാലികമായി വൈകിപ്പിക്കുന്നത്. പദ്ധതി സമയത്തുള്ള ബജറ്റിനപ്പുറത്തേക്ക് ചിലവ് ഉയർന്നു. ഒപ്പം മേഖലയിലെ ഭൂപ്രകൃതിയിൽ അടിസ്ഥാന സൗകര്യമൊരുക്കാനും ചിലവേറി. ഈ പശ്ചാത്തലത്തിലാണ് അടിയന്തിരമായി സാമ്പത്തിക സ്ഥിതി വിലയിരുത്തി പദ്ധതികളിൽ മാറ്റം വരുത്തിയത്. ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. പക്ഷേ വൈകിപ്പിക്കാനാണ് തീരുമാനം. ദി ലൈൻ, ട്രോജീന എന്നിവയാണ് താൽക്കാലികമായി വൈകിപ്പിക്കുന്ന പദ്ധതികൾ. ഇതിന്റെ കരാറുകൾ ഏറ്റെടുത്ത കമ്പനികൾക്കും ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു പ്രൊജക്ടുകളുടെ കമ്പനികൾക്കുമാണ് കരാർ പ്രകാരം നഷ്ടപരിഹാരം നൽകേണ്ടി വരിക. അറുപത് ബില്യൺ റിയാലാകും നഷ്ടപരിഹാര തുകയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പദ്ധതികൾ കെട്ടിപ്പടുക്കുന്നതിനായി നിലവിൽ ചിലവഴിക്കുന്ന തുകയേക്കാൾ വേണ്ടി വരും പിഴ വ്യവസ്ഥകൾ കരാറുകൾ റദ്ദാക്കുമ്പോൾ. ഇരുപത്തിയഞ്ച് പ്രൊജക്ടുള്ള നിയോമിൽ നാലെണ്ണം നിലവിൽ പ്രവർത്തന സജ്ജമാണ്. പതിനാലെണ്ണം നിർമാണം പുരോഗമിക്കുന്നു. നിയോം പോലെയുളള പദ്ധതി പ്രദേശം പൂർണമായും പൂർത്തിയാകാൻ 2040 വരെയെങ്കിലും കാത്തിരിക്കണം. നിലവിൽ തന്നെ കമ്മി ബജറ്റിൽ പോകുന്ന സൗദി ലോജിസ്‌ററിക്‌സ്, റിലീജിയസ് ടൂറിസം, ഖനനം, വ്യവസായം, സ്‌പോട്‌സ് എന്നിങ്ങിനെ വരുമാനം പെട്ടെന്ന് നേടാവുന്ന മേഖലയിലാക്കാണ ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. ഇതുവഴി റെക്കോഡ് വരുമാനവും നേടിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തികാവസ്ഥ പരിഗണിച്ചുള്ള ഈ വഴിമാറിയുള്ള നടത്തം അതിന്റെ സമ്പദ്ഘടനക്ക് ഗുണമാകുമെന്ന് റേറ്റിങ് ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story