സ്പോട്സ് ട്രാക്ക് പദ്ധതി; റിയാദ് കിങ് ഫഹദ് റോഡിൽ ഗതാഗത നിയന്ത്രണം
മാർച്ച് 21,22 ദിവസങ്ങളിലാണ് നിയന്ത്രണം

റിയാദ്: സ്പോർട്സ് ട്രാക്ക് പ്രോജക്ടിന്റെ ഭാഗമായി റിയാദിലെ കിങ് ഫഹദ് റോഡിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. വടക്കൻ റിങ് റോഡിനും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിനും ഇടയിലുള്ള ഭാഗമാണ് അടച്ചിടുന്നത്. മാർച്ച് 21 ശനി, മാർച്ച് 22 ഞായർ ദിവസങ്ങളിൽ പുലർച്ചെ 5:00 മണി മുതൽ രാവിലെ 9:00 മണി വരെയാണ് നിയന്ത്രണം. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ടവറുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് നടപടി. ഗതാഗത തടസ്സം ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇത് സംബന്ധിച്ച വിശദമായ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
Next Story
Adjust Story Font
16

