Quantcast

സൗദിയിലെ ഇമാം അബ്ദുൽ അസീസ് റോയൽ റിസർവിൽ താൽക്കാലിക മേച്ചിൽ ലൈസൻസുകൾ

ജൂൺ 15 മുതൽ അനുവദിക്കും

MediaOne Logo

Web Desk

  • Published:

    9 Jun 2026 5:51 PM IST

സൗദിയിലെ ഇമാം അബ്ദുൽ അസീസ് റോയൽ റിസർവിൽ താൽക്കാലിക മേച്ചിൽ ലൈസൻസുകൾ
X

റിയാദ്: സൗദിയിലെ ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് വികസന അതോറിറ്റി, തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ പ്രാദേശിക സമൂഹത്തിന് താൽക്കാലിക മേച്ചിൽ ലൈസൻസുകൾ അനുവദിച്ച് തുടങ്ങുന്നു. 2026 ജൂൺ 15 മുതലാണ് ലൈസൻസുകൾ ലഭ്യമാകുക. പ്രകൃതിവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം അവയുടെ സുസ്ഥിരത ഉറപ്പാക്കാനും, സസ്യജാലങ്ങളെ സംരക്ഷിക്കാനും, ജൈവവൈവിധ്യം നിലനിർത്താനുമുള്ള കർശനമായ പാരിസ്ഥിതിക നിബന്ധനകളോടെയാണ് ഈ അനുമതി നൽകുന്നത്.

ശാസ്ത്രീയമായ മാനദണ്ഡങ്ങൾ അനുസരിച്ച് പുൽമേടുകൾ കൈകാര്യം ചെയ്യുന്നതിനും, പ്രകൃതി വിഭവങ്ങൾ നശിച്ചുപോകാത്ത രീതിയിൽ പ്രാദേശിക ജനങ്ങൾക്ക് മേച്ചിൽ സ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

റൗദത്ത് ഖുറൈ‌മിൽ ചെമ്മരിയാടുകളെയും, വെള്ളാടുകളെയും, മേയ്ക്കാൻ മാത്രമാണ് അനുമതിയുള്ളത്. ഇതിന്റെ കാലാവധി രണ്ട് മാസമായിരിക്കും. കന്നുകാലികളെ മേയ്ക്കുന്നതിനായി മൂന്ന് മാസത്തെ കാലാവധിയിലാണ് മറ്റ് സ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നത്. മേച്ചിൽ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അതോറിറ്റിയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ അൽ അർമ വഴി ലൈസൻസിനായി അപേക്ഷിക്കേണ്ടതാണ്. പ്രകൃതിവിഭവങ്ങൾ വരുംതലമുറക്കായി കാത്തുസൂക്ഷിക്കുന്നതിനും ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള എല്ലാ ആരോഗ്യ-പാരിസ്ഥിതിക നിയമങ്ങളും കന്നുകാലി ഉടമകൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു.

TAGS :

Next Story