Quantcast

കൊല്ലം പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം സീസണിൽ പത്ത് ടീമുകൾ

MediaOne Logo

Web Desk

  • Published:

    23 Nov 2023 6:16 PM GMT

കൊല്ലം പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം സീസണിൽ പത്ത് ടീമുകൾ
X

കൊല്ലം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സത്തിന്റെ നാലാം സീസൺ 23, 24 തീയതികളിലായി അസീസിയ ഇ ആർസിഎഇ, പിസിഎ എന്നീ സ്റ്റേഡിയങ്ങളിലായി അരങ്ങേറും.

മുൻ സീസണുകളുടെ അതേ ക്രമത്തിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങളെ സങ്കൽപ്പിക തുകയിലൂടെ ലേലം വിളിച്ചെടുത്ത പത്ത് ടീമുകളിൽ നിന്നായി 150 ഓളം കളിക്കാർ മാറ്റുരയ്ക്കും.

കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ പൈതൃകം സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ ടീമുകളുടെ ജേഴ്സി പ്രകാശനവും നടന്നു. ഭരണിക്കാവ് ആർസിസി, അവനൂർ ബ്ലാസ്റ്റേഴ്‌സ്, കരുനാഗപ്പള്ളി ഹിറ്റെഴ്സ്, റാണൂർ റിവഞ്ചർസു, പള്ളിമുക്ക് സൂപ്പർ ഗൈൻസ്, കൊല്ലൂർവിള നൈറ്റ് റൈഡേഴ്‌സ്, തേവലക്കര ആഷസ്, കോയിവിള യുണൈറ്റഡ്, കടക്കൽ ചലൻജേഴ്സ്, കൊട്ടാരക്കര ഇലവൻ സ്റ്റാർസ് എന്നീ ടീമുകളാണ് കെപിഎൽ സീസൺ നാലിൽ പങ്കെടുക്കുന്നത്. സാമൂഹിക സാംസ്കാരിക കായിക മേഖലയിൽ നിന്നുള്ള നിരവധി വ്യക്തികൾ ഉൾപ്പെടുന്ന ഉദ്ഘാടന ചടങ്ങും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

TAGS :

Next Story