Quantcast

സൗദിയിൽ വാടകക്കാരനെ ഒഴിപ്പിക്കാൻ ഒരു വർഷം മുമ്പേ അറിയിപ്പ് നൽകണം: റിയൽ എസ്റ്റേറ്റ് അതോറിറ്റി

മുൻ നിയമപ്രകാരം മൂന്ന് മാസം മുമ്പ് അറിയിച്ചാൽ മതിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-03 15:07:14.0

Published:

3 Jan 2026 6:17 PM IST

Tenant must be given one years notice to evict in Saudi Arabia: Real Estate Authority
X

റിയാദ്: സൗദിയിൽ വാടകക്കാരനെ ഒഴിപ്പിക്കാൻ ഒരു വർഷം മുമ്പേ അറിയിപ്പ് നൽകണമെന്ന് റിയൽ എസ്റ്റേറ്റ് അതോറിറ്റി. മുൻ നിയമപ്രകാരം മൂന്ന് മാസം മുമ്പ് അറിയിച്ചാൽ മതിയായിരുന്നു. വാടകക്കാരുടെ അവകാശസംരക്ഷണത്തിനും കരാറിലെ കക്ഷികൾക്ക് മതിയായ സമയം നൽകാനുമാണ് നടപടി. സ്വന്തം നിലക്ക് കെട്ടിടം ഉപയോഗിക്കാൻ ഒഴിപ്പിക്കുമ്പോഴും അടുത്ത ബന്ധുക്കൾക്ക് വേണ്ടി ഒഴിപ്പിക്കുമ്പോഴും നിയമം ബാധകമാകും.

ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുക, ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, തർക്കങ്ങൾ കുറയ്ക്കുക എന്നീ കാര്യങ്ങൾക്ക് വേണ്ടിയാണ് ഈ തീരുമാനം. തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ നടപ്പാക്കുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

റിയാദിൽ അഞ്ചു വർഷത്തേക്ക് നേരത്തെ വാടക വർധന നിരോധന ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന്റെ ഭാഗമായി വാടകക്കാരെ ഒഴിപ്പിക്കാൻ നിലവിലെ നിയമ പ്രകാരം നിയന്ത്രണമുണ്ട്. അതായത് കെട്ടിട ഉടമക്ക് സ്വന്തം വീട്ടുകാരെ താമസിപ്പിക്കാനുള്ള ആവശ്യത്തിനോ, കെട്ടിട പുനർനിർമാണ സമയത്തോ മാത്രമാണ് വാടകക്കാരെ ഒഴിപ്പിക്കുവാനുള്ള അവസരമുള്ളത്. അല്ലാത്ത സാഹചര്യങ്ങളിൽ ഒഴിപ്പിക്കുന്നത് നിലവിലെ നിയമമനുസരിച്ച് നിയമ വിരുദ്ധമാണ്.

TAGS :

Next Story