Quantcast

കാനനൂർ സൂപ്പർ കപ്പിൽ തലശ്ശേരി ബ്രദേഴ്‌സ് ചാമ്പ്യന്മാരായി

MediaOne Logo

Web Desk

  • Published:

    9 March 2023 5:04 PM GMT

Thalassery Brothers champions in Cannanore Super Cup
X

ദമ്മാം ഗുക്കഗ്രൗണ്ടിൽ നടന്ന കാനനൂർ സൂപ്പർ കപ്പ് സീസൺ 4 ടൂർണമെന്റ് ഫൈനലിൽ പി.എസ്.വി സ്‌പോർട്‌സ് ക്ലബ്ബിനെ 10 വിക്കറ്റിന് തോൽപ്പിച്ച് കെ.എൽ 58 തലശ്ശേരി ബ്രദേഴ്‌സ് ചാമ്പ്യന്മാരായി.

എട്ടു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഫൈനലിൽ ടോസ് നേടി ഫീൽഡിങ്തിരഞ്ഞെടുത്ത കെ.എൽ 58 തലശ്ശേരി ബ്രദേഴ്‌സ് ബൗളർമാർ പി.എസ്.വിയെ 8 ഓവറിൽ 61 റൺസിൽ തളച്ചു. 7 വിക്കറ്റുകൾ നേടി.

തുടർന്ന് ബാറ്റ്ചെയ്തകെ.എൽ 58 തലശ്ശേരി ബോയ്‌സ്5.4 ഓവറിൽ ലക്ഷ്യംമറികടന്ന് ചാമ്പ്യന്മാരായി. 25 പന്തുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 44 റൺസ് നേടിയ മുഹമ്മദ് ഫായിസ് ആണ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച്.


4 കളികളിൽ നിന്നും 222 റൺസ് നേടിയ കണ്ണൂർ തണ്ടേഴ്സിന്റെ മുനീർ മികച്ച ബാറ്റ്‌സ്മാൻ ആയി. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വച്ച മുനീർ തന്നെ ആണ് ടൂർണമെന്റിലെ താരവും. മികച്ച ബൗളർ ആയി പി.എസ്.വിയൂടെ ഷാഹിർ ബഷീറും, മികച്ച ഫീൽഡറായി കൊറാക്ക് കണ്ണൂർ റൈഡേഴ്‌സിന്റെ അജ്മലും, മികച്ച വിക്കറ്റ് കീപ്പർ ആയി കണ്ണൂർ സ്വിങീസിന്റെ രസലിയും അർഹരായി.

മുഖ്യാതിഥികളായി സ്‌പോൺസർമാരായ ഹംകോയുടെ ബിസിനെസ്സ് മാനേജർ അജയ് അഭിറാമും കമ്മിറ്റി രക്ഷാധികാരി ഫവാസ് ഹംസയും വിജയികൾക്ക് ട്രോഫിയുംക്യാഷ്പ്രൈസും സമ്മാനിച്ചു.

കാനനൂർ സൂപ്പർ കപ്പ് കമ്മിറ്റി അംഗങ്ങളായ സിനു ചന്ദ്രൻ, റസാലി പൊന്നമ്പത്, ഫവാസ്ഹംസ, റാസിൽ ആനൂട്ടി, സരുൺ ചന്ദ്രൻ, സജീവ് സായാ, ശരത്ത്കളരിക്കൽ, റചിൻ ചിറക്കൽ എന്നിവരും മറ്റു സമ്മാനദാനം നിർവഹിച്ചു. കമ്മിറ്റി മെമ്പർ ആയ സുഹൈൽ റൗഫ് അധ്യക്ഷതവഹിച്ചു.

TAGS :

Next Story