Quantcast

അൽ ഹിലാലിന്റെ‌ ഗോൾവേട്ടക്ക് ‌ബ്രേക്ക്; അൽ അഹ്‌ലിയോട് ​ഗോൾര​ഹിത സമനില

സൗദി പ്രോ ലീ​ഗിലെ 20-ാം റൗണ്ടിലാണ് സമനില

MediaOne Logo

Web Desk

  • Updated:

    2026-02-03 10:35:01.0

Published:

3 Feb 2026 4:02 PM IST

The Al-Hilal vs. Al-Ahli derby was a negative affair
X

റിയാദ്: സൗദി പ്രോ ലീഗിലെ 20-ാം റൗണ്ടിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാലും അൽ-അഹ്‌ലിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ 110 മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് അൽ ഹിലാൽ പങ്കെടുക്കുന്ന ഒരു മത്സരം ഗോൾ രഹിത സമനിലയിൽ (0-0) അവസാനിക്കുന്നത്. 2023 മെയ് മാസത്തിൽ അൽ അദാലയോട് തോറ്റതിന് ശേഷം കളിച്ച 88 മത്സരങ്ങളിലും അൽ ഹിലാൽ എതിരാളികളുടെ വല കുലുക്കിയിരുന്നു.

ഈ സമനിലയോടെ അൽ അഹ്‌ലിയുടെ തുടർച്ചയായ എട്ട് വിജയങ്ങളുടെ കുതിപ്പിനും അറുതിയായി. ഇതോടെ ലീഗിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുമായി അൽ നസ്ർ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമെന്ന നേട്ടം സ്വന്തമാക്കി. ഈ സമനിലയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിന് ലീഡ് വർധിപ്പിക്കാനുള്ള അവസരം നഷ്ടമായി.

TAGS :

Next Story