Quantcast

അറബ് ലീഗ് ഉച്ചകോടിക്ക് നാളെ തുടക്കമാകും

MediaOne Logo
Arab League summit
X

നാളെ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം. അറബ് ലീഗ് യോഗത്തിലേക്കുള്ള ചർച്ചാ വിഷയങ്ങളും കരടും യോഗം തയ്യാറാക്കി.

സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയാവുക. സിറിയ വീണ്ടും അറബ് ലീഗിൽ മടങ്ങിയെത്തിയതിനെ വിവിധ രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു.

സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയയെ അറബ് ലീഗിലെച്ച് തിരിച്ചെടുക്കൽ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമയത്താണ് ഉച്ചകോടി വരുന്നത്.

2011-ൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തിന്റെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം സിറിയ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണിത്.

ആ നിലക്ക് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ഉച്ചകോടി. ജിദ്ദയിലെ റോയൽ കോർട്ടിന് കീഴിൽ രാഷ്ട്ര തലവന്മാരെ നാളെ മുതൽ സൗദിയിലേക്ക് സ്വീകരിക്കും. അന്താരാഷ്ട്ര മാധ്യമ സംഘങ്ങൾ ഇതിനായി ജിദ്ദയിലെത്തിയിട്ടുണ്ട്. മീഡിയവണും ഉച്ചകോടിയിൽ പങ്കെടുക്കും

TAGS :

Next Story