Quantcast

കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി; പങ്കുചേർന്ന് എംഎ യൂസുഫലി

മക്കാ വിജയത്തിന് ശേഷം പ്രവാചകൻ നടത്തിയ ചടങ്ങാണ് ഓരോ വർഷവും പിന്തുടർന്ന് പോരുന്നത്

MediaOne Logo

Web Desk

  • Published:

    2 Aug 2023 7:06 PM GMT

The ceremony of washing the Kaaba was completed
X

മക്ക: മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് പൂർത്തിയായി. പുലർച്ചെക്കുള്ള നമസ്‌കാരത്തിന് ശേഷം സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ചടങ്ങിന് നേതൃത്വം നൽകി. മക്കാ വിജയത്തിന് ശേഷം പ്രവാചകൻ നടത്തിയ ചടങ്ങാണ് ഓരോ വർഷവും പിന്തുടർന്ന് പോരുന്നത്.

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ഇരുഹറമുകളുടെയും മേധാവി ശൈഖ് സുദൈസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം സൗൗദി ഭരണകൂടത്തിന്റെ അതിഥിയായി എംഎ യൂസുഫലിയും ചടങ്ങിൽ പങ്കെടുത്തു.

ഊദ് എണ്ണയും റോസ് ഓയിലും ഉപയോഗിച്ചാണ് കഅ്ബയുടെ ചുവരുകൾ വൃത്തിയാക്കുക. എല്ലാ വർഷവും മുഹറം 15 ന് ആണ് കഅ്ബ കഴുകൽ ചടങ്ങ് നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാനും കഅ്ബക്കുള്ളിൽ പ്രവേശിക്കാനും സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്നതായി എംഎ യൂസുഫലി പറഞ്ഞു. മക്കാ ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.


The ceremony of washing the Kaaba was completed

TAGS :

Next Story