Quantcast

റിയാദ് ദിരിയയിലെ കിങ് ഖാലിദ് റോഡിലേക്കുള്ള എക്സിറ്റ് നാളെ അടക്കും

അൽ ഖുസാമക്ക് സമീപത്തെ കിങ് ഖാലിദ് റോഡിലേക്കുള്ള എക്സിറ്റാണ് അടക്കുക

MediaOne Logo

Web Desk

  • Published:

    13 Jun 2026 1:37 PM IST

The exit to King Khalid Road in Riyadhs Diriya will be closed tomorrow
X

റിയാദ്: അൽ ഖുസാമക്ക് സമീപം തെക്ക് ദിശയിലുള്ള കിങ് ഖാലിദ് റോഡിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടക്കുന്നതായി റിയാദ് റീജിയൻ മുനിസിപ്പാലിറ്റി അറിയിച്ചു. സെക്കൻഡറി ഡൈവേർഷൻ പ്രൊജക്റ്റിന്റെ ഭാഗമായി നടക്കുന്ന ട്രാഫിക് പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നടപടി.

നാളെ (JUNE 14) മുതലാണ് റോഡ് അടക്കുന്നത്. ചരിത്ര നഗരമായ ദിരിയയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും, നിർമാണ മേഖല ഒഴിവാക്കി വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ പാതകൾ ഒരുക്കുന്നതിനുമാണ് ഈ ക്രമീകരണം. അൽ-ഖുസാമക്ക് ചേർന്നുള്ള, കിങ് ഖാലിദ് റോഡിന്റെ തെക്ക് ദിശയിലേക്കുള്ള പാതയിലാണ് ഈ തടസ്സം നേരിടുകയെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഡ്രൈവർമാർ ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അംഗീകൃത ഡൈവേർഷനുകൾ ഉപയോഗിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

യാത്രക്കാർക്കായി മാപ്പിൽ പച്ച നിറത്തിൽ ബദൽ പാതകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ വഴിയിലൂടെ പോകുന്നവർക്ക് നിർമാണ മേഖലക്ക് ചുറ്റുമുള്ള റോഡ് ശൃംഖല ഉപയോഗിച്ച് പ്രധാന പാതയിലേക്ക് തന്നെ തിരികെ പ്രവേശിക്കാം. അൽ-നഖീൽ, അൽ-ഖുസാമ എന്നീ ഡിസ്ട്രിക്റ്റുകൾക്കിടയിലുള്ള ആഭ്യന്തര റോഡുകളിലൂടെ കടന്നുപോയി വീണ്ടും കിങ് ഖാലിദ് റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് പുതിയ ഡൈവേർഷൻ ക്രമീകരിച്ചിരിക്കുന്നത്.

TAGS :

Next Story