ഡിജിറ്റൽ റെഗുലേറ്ററി മെച്യൂരിറ്റി ഇൻഡക്സ് 2025; ആഗോള തലത്തിൽ സൗദി രണ്ടാമത്
ലീഡിങ് വിഭാഗത്തിലെ സ്ഥാനവും നിലനിർത്തി

റിയാദ്: ഈ വർഷത്തെ ഡിജിറ്റൽ റെഗുലേറ്ററി മെച്യൂരിറ്റി ഇൻഡക്സിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. ജർമനിക്ക് പിന്നിലായി 193 രാജ്യങ്ങളിൽ നിന്നാണ് നേട്ടം. ആഗോള ക്ലാസിഫിക്കേഷനിലെ ഏറ്റവും ഉയർന്ന “ലീഡിങ്”വിഭാഗത്തിലെ സ്ഥാനവും നിലനിർത്തി. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സാമൂഹിക- സാമ്പത്തിക ആഘാതം അളക്കുന്ന റെഗുലേറ്ററി നയങ്ങൾ സ്വീകരിക്കൽ, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്ന സമഗ്ര ഡിജിറ്റൽ പ്രോഗ്രാമുകൾ ആരംഭിക്കൽ തുടങ്ങിയവയാണ് രാജ്യത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടിയതെന്ന് സ്പേസ് ആന്റ് ടെക്നോളജി കമ്മിഷൻ ആക്ടിങ് ഗവർണർ എഞ്ചി. ഹൈതം ബിൻ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.
ശാസ്ത്രം, കൃഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ വികസനവും നവീനതയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ നടപ്പാക്കിയതും ദുരന്ത നിവാരണത്തിനുള്ള ടെലികമ്യൂണിക്കേഷൻ റിസോഴ്സുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള കൺവെൻഷനിൽ ചേർന്നതും നേട്ടത്തിന് കാരണമായി. ഏറ്റവും ഉയർന്ന “ലീഡിങ്” മെച്യൂരിറ്റി ലെവലിലെത്തിയത് സൗദി അറേബ്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച വേഗത്തിലാക്കാനും ടെലികോം-ടെക്നോളജി മാർക്കറ്റ് വിപുലീകരിക്കാനും സഹായിച്ചുവെന്ന് ഹൈതം ബിൻ അബ്ദുൽ റഹ്‌മാൻ ചൂണ്ടിക്കാട്ടി.
Adjust Story Font
16

