സൗദിയിൽ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം

റിയാദ്: സൗദിയിലെ റിയാദിലടക്കം വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കാൻ പ്രത്യേക നിർദ്ദേശവുമുണ്ട്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. റിയാദിൽ പലയിടങ്ങളിലും ഇന്നലെ രാത്രി കനത്ത മഴക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്നു. ശക്തമായ ഇടിമിന്നലിൽ നിരവധി ഒട്ടകങ്ങൾക്കും ജീവഹാനി സംഭവിച്ചിരുന്നു.
റിയാദിലെ മുറബ്ബ, തെക്ക് ഭാഗത്തുള്ള അൽ അഫ്‌ലജ് ഗവർണറേറ്റ് തുടങ്ങിയ ഇടങ്ങളിലാണ് മഴ കനത്തത്. മഴയെ തുടർന്ന് വിവിധ താഴ്‌വരകളിലും അരുവികളിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. അസീർ പ്രവിശ്യയിലാകെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മഴ തുടരുന്നുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതത്തിനും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. വാദികളും അരുവികളും മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും, ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും നിർദ്ദേശത്തിലുണ്ട്
Adjust Story Font
16

