മിഡിൽ ഈസ്റ്റിലെ ആദ്യ ഫൈവ് സ്റ്റാർ ട്രെയിൻ സർവീസ് 'ഡ്രീം ഓഫ് ഡെസേർട്ട്'; സൗദിയിൽ അടുത്ത വർഷം ഓടിത്തുടങ്ങും
റിയാദിൽ നിന്ന് പുറപ്പെട്ട് നിലവിലുള്ള റെയിൽവേ ലൈനുകളിലൂടെ 807.8 മൈൽ സഞ്ചരിക്കും

റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യ ഫൈവ് സ്റ്റാർ ട്രെയിൻ സർവീസായ 'ഡ്രീം ഓഫ് ഡെസേർട്ട്' സൗദിയിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. റിയാദിനെ അൽഖുറയ്യാത്തുമായി ബന്ധിപ്പിച്ചായിരിക്കും സർവീസ്. ആഡംബര ട്രെയിനിൽ 66 അതിഥികളെ ഉൾക്കൊള്ളുന്ന 33 ഹോട്ടൽ സ്യൂട്ടുകൾ ഉണ്ടാകും.
സൗദി അറേബ്യൻ സാംസ്കാരിക മന്ത്രാലയം, സൗദി അറേബ്യ റെയിൽവേസ്, ഇറ്റാലിയൻ സ്ഥാപനമായ ആഴ്സണേൽ എന്നിവ ചേർന്നാണ് ഡ്രീം ഓഫ് ദി ഡെസേർട്ട് ട്രെയിൻ വികസിപ്പിച്ചെടുത്തത്. ലെബനീസ് ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമായ കൾച്ചർ ഇൻ ആർക്കിടെക്ചർ സ്ഥാപക അലിൻ അസ്മർ ഡി അമ്മാനാണ് ഇത് രൂപകൽപ്പന ചെയ്തത്.
റിയാദിൽ നിന്ന് പുറപ്പെട്ട് നിലവിലുള്ള റെയിൽവേ ലൈനുകളിലൂടെ 807.8 മൈൽ സഞ്ചരിക്കും. സൗദി അറേബ്യയുടെ ഏറ്റവും ആകർഷകമായ പ്രകൃതിദൃശ്യങ്ങളും ലക്ഷ്യസ്ഥാനങ്ങളും പ്രദർശിപ്പിക്കുന്ന തിരഞ്ഞെടുത്ത സ്റ്റോപ്പുകളും ഉണ്ടാകും. സാംസ്കാരിക സമ്പന്നത എടുത്തുകാണിക്കുന്നതിനായി ഒന്നും രണ്ടും രാത്രികൾ നീണ്ടുനിൽക്കുന്ന യാത്രാ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
Adjust Story Font
16

