Quantcast

സൗദി വിസയ്ക്ക് ഇനി ഇന്ത്യക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണ്ട

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയിലെ സൗദി കോൺസുലേറ്റുകൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-17 18:21:10.0

Published:

17 Nov 2022 12:45 PM GMT

സൗദി വിസയ്ക്ക് ഇനി ഇന്ത്യക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണ്ട
X

റിയാദ്: സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഡൽഹിയിലെ സൗദി കോൺസുലേറ്റ്‌ ഏർപ്പെടുത്തിയിരുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് തീരുമാനം പിൻവലിച്ചതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പൗരന്മാർക്ക് സൗദിയിലേക്കുള്ള യാത്രയ്ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി പി.സി.സി നിർബന്ധമില്ല. സൗദിയിൽ സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു.

അതേസമയം, മുംബൈയിലെ സൗദി കോൺസുലേറ്റിൽനിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

TAGS :

Next Story