Quantcast

ഇലക്ട്രോണിക്‌സ് ഉപകരണ കമ്പനികളുടെ സേവനം വിലയിരുത്താന്‍ സൗദി വാണിജ്യ മന്ത്രാലയം സര്‍വേ ആരംഭിച്ചു

മോശം സര്‍വീസ് നല്‍കുന്ന സ്ഥാപനങ്ങളെ പരിശോധിച്ച് തരംതിരിക്കും

MediaOne Logo

Web Desk

  • Published:

    27 Jan 2022 10:52 AM GMT

ഇലക്ട്രോണിക്‌സ് ഉപകരണ കമ്പനികളുടെ സേവനം വിലയിരുത്താന്‍ സൗദി വാണിജ്യ മന്ത്രാലയം സര്‍വേ ആരംഭിച്ചു
X

സൗദിയിലെ ഇലക്ട്രോണിക്‌സ് ഉപകരണ ഏജന്റുമാരുടെയും വിതരണക്കാരുടെയും സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും പരാതികളും വിലയിരുത്താനായി വാണിജ്യ മന്ത്രാലയം സര്‍വേ ആരംഭിച്ചു.

ഉപഭോക്താവിന് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയാണ്, മേഖലയുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കളുടെ സംതൃപ്തി വിലയിരുത്താനുതകുന്ന തരത്തിലുള്ള ചോദ്യാവലി വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, വിലകള്‍, വില്‍പ്പനാനന്തര സേവനങ്ങള്‍, മെയിന്റനന്‍സ്, വാറന്റി, റിട്ടേണ്‍, റീപ്ലേസ്മെന്റ്, പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട മുന്‍ഗണനാ വിഷയങ്ങളെല്ലാം ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രത്യേക ലിങ്ക് വഴിയാണ് ചോദ്യാവലിയില്‍ പങ്കെടുക്കന്‍ സാധിക്കുക.

എല്ലാ മേഖലകളിലെയും സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ഉപഭോക്തൃ സംതൃപ്തി അളക്കുന്നതിനുള്ള ചോദ്യാവലി മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയതിന്റെ തുടര്‍ച്ചായാണ് ഈ ചോദ്യാവലിയെന്ന് മന്ത്രാലയം വിശദീകരിച്ചു.

വാണിജ്യ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയത്തിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍, ഏജന്റുമാരുമായും ഉപഭോക്താക്കളുമായും നിരന്തരം മന്ത്രാലയം ആശയവിനിമയം നടത്തും.

വില്‍പ്പനാനന്തര സേവനങ്ങളും വാറന്റി, മെയിന്റനന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടും ചര്‍ച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി കഴിഞ്ഞ ജൂണില്‍ രാജ്യത്തെ ഇലക്ട്രിക്കല്‍ ഉപകരണ ഏജന്റുമാരുമായും വിതരണക്കാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story