Quantcast

സന്നദ്ധസേവന രംഗത്ത് കുതിപ്പ് തുടർന്ന് സൗദി...; 19% ആളുകളും പ്രവർത്തനങ്ങളിൽ പങ്കാളികളെന്ന് റിപ്പോർട്ട്

വിദേശികളിൽ 19.1% ആളുകളുംസന്നദ്ധസേവന രം​ഗത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    11 March 2026 9:09 PM IST

The volunteering rate in the Kingdom will be 19% by 2025
X

റിയാദ്: സൗദി അറേബ്യയിലെ 15 വയസ്സിനു മുകളിൽ പ്രായമുള്ള ജനസംഖ്യയിൽ 19 ശതമാനം പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. 12 മാസത്തെ സന്നദ്ധസേവന നിരക്കിൽ 21.5%ത്തോടെ പുരുഷന്മാരാണ് മുന്നിൽ.14.2% മാണ് സന്നദ്ധപ്രവർത്തനത്തിലെ സ്ത്രീ പങ്കാളിത്തം.

കഴിഞ്ഞ നാല് ആഴ്ചത്തെ കണക്കെടുത്താൽ ജനസംഖ്യയുടെ 9.5% പേർ സന്നദ്ധസേവനത്തിൽ ഏർപ്പെട്ടു. ഇതിൽ പുരുഷന്മാർ 11.1 ശതമാനവും സ്ത്രീകൾ 6.3 ശതമാനവുമാണ്. 12 മാസത്തിനിടെ 18.9% സ്വദേശികൾ സന്നദ്ധസേവനം നടത്തി. ഇതിൽ പുരുഷന്മാർ 22.6 ശതമാനവും സ്ത്രീകൾ 15.3 ശതമാനവുമാണ്. വിദേശികൾക്കിടയിൽ ഈ നിരക്ക് 19.1 ശതമാനമാണ്. വിദേശി പുരുഷന്മാർ 21 ശതമാനവും സ്ത്രീകൾ 11.9 ശതമാനവും സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായി.

സർവേ പ്രകാരം ഭൂരിഭാഗം ആളുകളും ഏതെങ്കിലും സംഘടനകളുടെയോ ഏജൻസികളുടെയോ മേൽനോട്ടമില്ലാതെ നേരിട്ടും വ്യക്തിപരമായും ആണ് സേവനങ്ങളിൽ ഏർപ്പെടുന്നത്. സൗദി പൗരന്മാർക്കിടയിൽ നേരിട്ടുള്ള സന്നദ്ധസേവനം 7.5% രേഖപ്പെടുത്തിയപ്പോൾ, ഔദ്യോഗിക സ്ഥാപനങ്ങൾ വഴിയുള്ള സേവനം1.6% മാത്രമാണ്. വിദേശികൾക്കിടയിൽ നേരിട്ടുള്ള സേവനം 8 ശതമാനവും സംഘടനകൾ വഴിയുള്ള സേവനം 1.5 ശതമാനവുമാണ്.

TAGS :

Next Story