ലോകം ഇനി ദമ്മാമിൽ; ഗ്ലോബല്‍ സിറ്റിയുടെ രണ്ടാം സീസണിന് നാളെ തുടക്കമാകും
വീ ബുക്ക് ഡോട്ട് കോം വഴി ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുക

ദമ്മാം: ദമ്മാം ഗ്ലോബല്‍ സിറ്റിയിലേക്ക് നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഇതിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. വീ ബുക്ക് ഡോട്ട് കോം വഴി ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുക. ഗ്ലോബല്‍ സിറ്റിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് തുറന്നത്. ഒട്ടേറെ പുതുമകളോടെയാണ് സിറ്റി രണ്ടാം സീസണില്‍ സന്ദര്‍ശകര്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ആദ്യ സീസണില്‍ നിന്ന് വിത്യസ്തമായി ഒട്ടേറെ പുതുമകളോടെയാണ് സിറ്റി പുതിയ സീസണില്‍ സജ്ജീകരിച്ചിരിക്കുന്നത്. വിത്യസ്തങ്ങളായ 23 രാജ്യങ്ങളുടെ സംസ്കാരം, കല, ഭക്ഷണം, പാരമ്പര്യം, വിനോദം, ഉത്പന്നങ്ങള്‍ എന്നിവ സമ്മേളിക്കുന്ന രാഷ്ട്ര പവലിയനുകളാണ് നഗരത്തിന്‍റെ മുഖ്യ ആകര്‍ഷണം. ഓരോ രാജ്യത്തിന്‍റെയും രുചിവൈവിധ്യങ്ങളും സംസ്കാരങ്ങളും സന്ദര്‍ശകര്‍ക്ക് നേരിട്ട് അനുഭവിക്കാവുന്ന രീതിയിലാണ് പവലിയനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ ഷോപ്പിംഗ് സൗകര്യങ്ങള്‍, ഗെയിമിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സാഹസിക വിനോദങ്ങള്‍, ഹോറര്‍ തിയേറ്റര്‍ തുടങ്ങിയ നിരവധി വിനോദ കായിക പരിപാടികളും സിറ്റിയുടെ ഭാഗമാണ്.
Adjust Story Font
16

