Quantcast

സൗദി കപ്പ് 2026: ലോകത്തെ ഏറ്റവും വലിയ കുതിരപ്പന്തയത്തിന് നാളെ റിയാദിൽ തുടക്കം

3.5 കോടി ഡോളറാണ് മൊത്തം സമ്മാനത്തുക

MediaOne Logo

Web Desk

  • Published:

    12 Feb 2026 6:22 PM IST

സൗദി കപ്പ് 2026: ലോകത്തെ ഏറ്റവും വലിയ കുതിരപ്പന്തയത്തിന് നാളെ റിയാദിൽ തുടക്കം
X

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കുതിരപ്പന്തയ മാമാങ്കമായ സൗദി കപ്പ് 2026ന് നാളെ റിയാദിലെ കിങ് അബ്ദുൽ അസീസ് റേസ് കോഴ്സിൽ തുടക്കമാകും. 2 കോടി യുഎസ് ഡോളർ സമ്മാനത്തുകയുള്ള പ്രധാന മത്സരമുൾപ്പെടെ ആകെ 3.5 കോടി ഡോളറിന്റെ വമ്പൻ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫെബ്രുവരി 13, 14 തീയതികളിലായി നടക്കുന്ന ഈ കായിക വിരുന്നിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 70ഓളം മികച്ച കുതിരകളും പ്രശസ്തരായ ജോക്കികളും മാറ്റുരയ്ക്കും. അന്താരാഷ്ട്ര ജോക്കി ചലഞ്ചിൽ ഏഴ് പുരുഷന്മാരും ഏഴ് വനിതകളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. അമേരിക്ക, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കരുത്തുറ്റ കുതിരകൾ അണിനിരക്കുന്ന എട്ട് റേസുകളാണ് ഈ വാരാന്ത്യത്തിൽ റിയാദിനെ ആവേശത്തിലാഴ്ത്തുക.

കുതിരപ്പന്തയത്തിന് പുറമെ സൗദിയുടെ പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്നുകൾ, സംഗീത നിശകൾ എന്നിവയും ചടങ്ങിന് മാറ്റുകൂട്ടും. മത്സരങ്ങൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് webook.com വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് ഒരു ദിവസത്തേക്ക് 225 സൗദി റിയാലാണ് ടിക്കറ്റ് നിരക്ക്.

TAGS :

Next Story