Quantcast

മക്കയിലേക്ക് പെർമിറ്റില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചവർ പിടിയിൽ

മരുഭൂമിയിലൂടെ കാൽനടയായും പിന്നീട് വാഹനത്തിലുമായെത്തിയവരെ പിടികൂടിയത് ഡ്രോൺ ഉപയോഗിച്ച് പിന്തുടർന്ന്

MediaOne Logo

Web Desk

  • Published:

    24 May 2025 7:27 PM IST

Those who tried to enter Mecca without a permit were arrested through drone inspections.
X

റിയാദ്: മക്കയിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ചവർ സൗദിയിൽ പിടിയിലായി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്. പൊതുസുരക്ഷാ വിഭാഗമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.

ഹജ്ജ് സുരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പെർമിറ്റില്ലാതെ മരുഭൂമിയിലൂടെ കാൽനടയായും പിന്നീട് വാഹനത്തിലുമായാണ് ചിലർ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. വാഹനത്തെ ഡ്രോണുമായി പിന്തുടർന്നാണ് പിടികൂടിയത്. അനധികൃത കടന്നു കയറ്റം തടയാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിശോധനകളാണ് നിലവിൽ നടക്കുന്നത്.

മക്കയുടെ പ്രവേശന കവാടം മുഴുവനായും സ്‌കാൻ ചെയ്യാൻ കഴിയുന്ന ഡ്രോണുകൾ, ഉയർന്ന റെസല്യൂഷൻ സെക്യൂരിറ്റി കാമറകൾ, കമ്യൂണിക്കേഷൻ നെറ്റ് വർക്ക്, എഐ സാങ്കേതികവിദ്യകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പരിശോധന. പിടികൂടുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്.

TAGS :

Next Story