'ടൂറിസമല്ലേ നമ്മുടെ ഫോക്കസ്'; സൗദിയിൽ പ്ലസ്ടു പാഠ്യപദ്ധതിയിൽ ഇനി ടൂറിസവും
രാജ്യത്തെ ടൂറിസം സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം

റിയാദ്: പാഠ്യപദ്ധതിയിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ ഉൾപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. പ്ലസ് ടു അവസാന വർഷത്തിലായിരിക്കും പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുക. നാഷണൽ കരിക്കുലം സെന്ററാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ടൂറിസം സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
വിദ്യാഭ്യാസം, ടൂറിസം എന്നീ മന്ത്രാലയങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുക. സെൽഫ് ലേർണിങ് മാതൃകയിലായിരിക്കും പഠനം. ടൂറിസം, ഹോസ്പിറ്റാലിറ്റി, സൗദിയിലെ ടൂറിസം വിഭവങ്ങൾ, തൊഴിലവസരങ്ങൾ, മാർക്കറ്റിങ്, നവീകരണവും സംരംഭകത്വവും തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപെടുത്തുക. ദീർഘകാല ടൂറിസം ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ പദ്ധതി.
Next Story
Adjust Story Font
16

