Quantcast

സൗദിയിൽ ട്രക്ക് ഡ്രൈവർമാർക്കായി അഞ്ചു വ്യവസ്ഥകൾ പുറപ്പെടുവിച്ച് ട്രാഫിക് ഡയറക്ടറേറ്റ്

വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    15 Aug 2025 8:45 PM IST

സൗദിയിൽ ട്രക്ക് ഡ്രൈവർമാർക്കായി അഞ്ചു വ്യവസ്ഥകൾ പുറപ്പെടുവിച്ച് ട്രാഫിക് ഡയറക്ടറേറ്റ്
X

റിയാദ്: ട്രക്ക് ഡ്രൈവർമാർ അഞ്ചു വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന നിർദേശവുമായി സൗദി അറേബ്യ. വ്യവസ്ഥകൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

ട്രക്കുകളിൽ വിദ്യാർഥികളെ കയറ്റുന്നത് ഒഴിവാക്കണം. അനുവദിച്ച സമയങ്ങളിൽ മാത്രം നഗരത്തിലേക്ക് കടക്കുകയും, നഗരത്തിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യണം. വാഹനത്തിലെ ചരക്ക് സുരക്ഷിതമായി കവർ ചെയ്തിരിക്കണം. മൾട്ടി ട്രാക്കുകളുള്ള റോഡുകളിൽ വലത് ട്രാക്ക് മാത്രമെ ഉപയോഗിക്കാവൂ. രാത്രിയിൽ പാർക്ക് ചെയ്യുമ്പോൾ ത്രികോണാകൃതിയിലുള്ള പ്രതിഫലന ചിഹ്നം വാഹനത്തിന്റെ പുറകിൽ ഘടിപ്പിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. സുരക്ഷിതമായി മൂടാതെ ചരക്ക് കൊണ്ട് പോകുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുക, മേഖലയെ വികസിപ്പിക്കുക, ഗുണ നിലവാരമുള്ള സേവനം ലഭ്യമാക്കുക, അപകടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം.

TAGS :

Next Story