ഗതാഗത നിയമലംഘനം; പരാതി സമർപ്പിക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി 15 ദിവസം
പിഴകൾക്കെതിരെ ആക്ഷേപമുള്ള ഉപഭോക്താക്കൾ എത്രയും വേഗം പരാതികൾ സമർപ്പിക്കണമെന്ന് അധികൃതർ

റിയാദ്: ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾക്ക് മേൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി 15 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് അറിയിച്ചു. പണമടക്കാത്ത പിഴകൾക്കെതിരെ ആക്ഷേപമുള്ള ഉപഭോക്താക്കൾ എത്രയും വേഗം പരാതികൾ സമർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
2024 നവംബർ 1-ന് മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും ഇതുവരെ അടച്ചുതീർക്കാത്തതുമായ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയാണ് ഇപ്പോൾ പരാതി നൽകാൻ സാധിക്കുന്നത്. ഇതിനായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ കാലാവധി 15 ദിവസത്തിനകം അവസാനിക്കും.
വ്യക്തികൾക്കും വിവിധ ബിസിനസ് സ്ഥാപനങ്ങൾക്കും നിയമപരമായ തങ്ങളുടെ അവകാശങ്ങൾ വിനിയോഗിച്ച് പരാതി സമർപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനും സുതാര്യത ഉറപ്പുവരുത്താനും ഈ നടപടി സഹായിക്കും.
Adjust Story Font
16

