നുഴഞ്ഞുകയറ്റക്കാരെ വാഹനത്തിൽ കടത്തി; ജിസാനിൽ സ്വദേശി പൗരൻ പിടിയിൽ
നുഴഞ്ഞുകയറ്റക്കാർക്ക് സഹായം നൽകിയാൽ 15 വർഷം വരെ തടവ്

റിയാദ്: ജിസാൻ മേഖലയിൽ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച പത്ത് എത്യോപ്യൻ നുഴഞ്ഞുകയറ്റക്കാരെ തന്റെ വാഹനത്തിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സ്വദേശി പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ പിടികൂടി. നിയമലംഘകരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ഇവർക്ക് സഹായം ചെയ്ത പൗരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ ഔദ്യോഗിക വക്താവ് അറിയിച്ചു. കൂടാതെ, നിയമലംഘകർക്ക് യാത്രാ സൗകര്യം നൽകുന്ന വാഹനവും അവർക്ക് നൽകുന്ന താമസ സൗകര്യവും കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16

