Quantcast

ദ്വിദിന സന്ദർശനം; നരേന്ദ്ര മോദി സൗദിയിൽ

മക്ക ഡെപ്യൂട്ടി ഗവർണർ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി

MediaOne Logo

Web Desk

  • Updated:

    2025-04-22 11:30:28.0

Published:

22 April 2025 4:55 PM IST

ദ്വിദിന സന്ദർശനം; നരേന്ദ്ര മോദി സൗദിയിൽ
X

ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ജിദ്ദയിലെത്തി. മക്ക ഡെപ്യൂട്ടി ഗവർണറും മന്ത്രിമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഇന്ന് വൈകീട്ട് ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച നടക്കും. ഇതിന് ശേഷം സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ചയും യോഗവും നടക്കും.

പ്രതിരോധം,വാണിജ്യ-വ്യവസായം, പുനരുപയോഗ ഊർജം, ആരോഗ്യം എന്നിവക്ക് പുറമെ മീഡിയ, വിനോദം, കായികം എന്നീ മേഖലയിലെ സഹകരണ കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ്പ് വ്യാവസായിക ഇടനാഴി, ഗസ്സ, രാഷ്ട്രീയ സാഹചര്യം എന്നിവയും ചർച്ചയാകും. ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം മീറ്റിങിൽ ഇരു രാഷ്ട്ര നേതാക്കളും സംബന്ധിക്കും. പ്രവാസികളുള്ള ഫാക്ടറി സന്ദർശനത്തിന് ശേഷം നാളെ മോദി മടങ്ങും.

TAGS :

Next Story