ഹജ്ജ് പെർമിറ്റില്ലാത്ത 43 പേരെ കടത്താൻ ശ്രമം; സൗദിയിൽ രണ്ടുപേർ പിടിയിൽ
ട്രക്കിനുള്ളിൽ രഹസ്യ അറ നിർമിച്ചാണ് മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്

റിയാദ്: ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാതെ 43 പേരെ മക്കയിലെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ച സ്വദേശിയും ഈജിപ്ഷ്യൻ സ്വദേശിയായ പ്രവാസിയും സുരക്ഷാ സേനയുടെ പിടിയിലായി. ഹജ്ജ് നിയമാവലികളും നിർദേശങ്ങളും ലംഘിച്ചുകൊണ്ട്, ട്രക്കിനുള്ളിൽ രഹസ്യ അറ നിർമിച്ചാണ് ഇവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. പിടിയിലായ ഇരുവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുസുരക്ഷാ വിഭാഗം വ്യക്തമാക്കി.
ഹജ്ജ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സുരക്ഷാ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ (ദമ്മാം) എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ച് നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

