വാദി മുറിച്ചുകടക്കുന്നതിനിടെ വാഹനത്തിൽ കുടുങ്ങി; ഹാഇലിൽ രണ്ട് പേരെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്
ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ

റിയാദ്: സൗദി അറേബ്യയിലെ ഹാഇൽ പ്രവിശ്യയിൽ ശക്തമായ വെള്ളപ്പാച്ചിലുണ്ടായ വാദി മുറിച്ചുകടക്കുന്നതിനിടെ വാഹനത്തിൽ കുടുങ്ങിയ രണ്ട് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വാദിയിൽ കുടുങ്ങിയ രണ്ട് പേരെയും ഉദ്യോഗസ്ഥർ അതിസാഹസികമായാണ് പുറത്തെടുത്തത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാദികൾ നിറഞ്ഞൊഴുകുമ്പോൾ വാഹനമോടിച്ചു കയറ്റുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. മഴയുള്ള സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു. നിർദേശങ്ങൾ ലംഘിച്ച് വാദികളിൽ ഇറങ്ങുന്നവർക്കെതിരെ കർശനമായ പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

