Quantcast

താമസമൊരുക്കുന്നതിൽ വീഴ്ച; സൗദിയിൽ രണ്ട് വിദേശ ഉംറ ഏ‍ൻസികൾക്ക് താത്കാലിക വിലക്ക്

ഈജിപ്തിൽ നിന്നെത്തിയ തീർഥാടകർക്ക് അടിയന്തര സഹായമൊരുക്കി മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    14 Feb 2026 9:50 PM IST

Two Umrah companies suspended for violating accommodation obligations for pilgrims
X

ജിദ്ദ: ഈജിപ്തിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസ സൗകര്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ രണ്ട് വിദേശ ഏജൻസികളെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താത്കാലികമായി റദ്ദാക്കി. തീർഥാടകർ സൗദിയിൽ എത്തിയെങ്കിലും അവർക്കായി മുൻകൂട്ടി നിശ്ചയിച്ച താമസസൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. ഈജിപ്ഷ്യൻ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ഈ കമ്പനികളുമായി കരാറിലേർപ്പെട്ട വിദേശ ഏജന്റുമാർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിസന്ധിയിലായ എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇടപെട്ട് ഉടനടി സുരക്ഷിതമായ താമസസൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. സേവനങ്ങളിൽ അനാസ്ഥ കാട്ടുന്ന കമ്പനികൾക്കെതിരെ കർശന നടപടി തുടരുമെന്നും എല്ലാ ഉംറ ഏജൻസികളും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

TAGS :

Next Story