യു എ ഇ-ചൈന ചരക്ക് കപ്പൽ സർവീസ് അബൂദബിയിൽ നിന്ന് 3 ചൈനീസ് തുറമുഖങ്ങളിലേക്ക്
യു എ ഇ-ഇന്ത്യ-ഗൾഫ് ചരക്കുകപ്പലുകളും ഉടൻ സർവീസ് ആരംഭിക്കും

അബൂദബി തുറമുഖ ഗ്രൂപ്പിന് കീഴിലെ സഫീൻ ഫീഡർ കപ്പലുകൾ യു എ ഇയിൽ നിന്ന് ചൈനയിലേക്ക് സർവീസ് ആരംഭിക്കുന്നു. ചൈനയിലെ മൂന്ന് തുറമുഖങ്ങളിലേക്ക് അബൂദബി ഖലീഫ തുറമുഖത്തു നിന്ന് പുതിയ കപ്പൽ സർവീസിന് തുടക്കം കുറിക്കുന്നത്. യു എ ഇ-ഇന്ത്യ-ഗൾഫ് ചരക്കുകപ്പലുകളും ഉടൻ സർവീസ് ആരംഭിക്കും
മാസം തോറും ചൈനയിലെ ഷാങ്ഹായ്, ക്വിൻതാഓ, നിങ്ബോ തുറമുഖങ്ങളെ അബൂദബി ഖലീഫ പോർട്ടുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വിധമാണ് സഫീൻ ഫീഡർ കപ്പലുകൾ ചരക്കുനീക്കം നടത്തുക. ഇതിനായി പുതുതായി വാങ്ങിയ സഫീൻ പവർ എന്ന കപ്പലുകളാണ് ഉപയോഗിക്കും. 3400 ടിഇയു കാർഗോ ശേഷിയുള്ള കപ്പലുകളാണിത്. അടുത്തിടെ ഇന്ത്യയിലെ ചെന്നൈ, സിങ്കപ്പൂർ, ശ്രീലങ്കയിലെ കൊളംബോ എന്നീ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ആരംഭിച്ചിരുന്നു.
യു എ ഇ-ചൈന ചരക്ക് കൈമാറ്റം വരും ദിവസങ്ങൾ പതിൻമടങ്ങ് വർധിക്കുമെന്ന സാധ്യത കണക്കിലെടുത്താണ് പുതിയ സർവീസ്. കഴിഞ്ഞവർഷം ചൈനയുമായുള്ള യു എ ഇയുടെ വാണിജ്യ ഇടപാട് 75.6 ശതകോടി ഡോളറിന് മുകളിലായിരുന്നു. നിലവിൽ ആറായിരത്തിലേറെ ചൈനീസ് സ്ഥാപനങ്ങൾ യു എ ഇയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക-സിങ്കപ്പൂർ സർവീസിന് പുറമെ യു എ ഇ-സൂഡാൻ സർവീസും സഫീൻ ഈവർഷം തുടങ്ങിയിരുന്നു. യു എ ഇ-ഒമാൻ, യു എ ഇ-ഇന്ത്യ-ഗൾഫ് സർവീസ് എന്നിവ താമസിയാതെ തുടങങ്ങുമെന്നും സഫീൻ അധികൃതർ പറഞ്ഞു.
Adjust Story Font
16

