Quantcast

10 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുത്തു; പരിസ്ഥിതി സംരക്ഷണത്തിൽ സൗദിയെ പ്രശംസിച്ച് യുഎൻ

കഠിനമായ പരിസ്ഥിതി സാഹചര്യങ്ങളിൽ പോലും ഭൂമി വീണ്ടെടുക്കൽ സാധ്യമാണെന്ന് സൗദി തെളിയിച്ചു

MediaOne Logo

Web Desk

  • Published:

    30 March 2026 7:28 PM IST

10 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുത്തു; പരിസ്ഥിതി സംരക്ഷണത്തിൽ സൗദിയെ പ്രശംസിച്ച് യുഎൻ
X

റിയാദ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാ​ഗമായി സൗദിയിലെ 10 ലക്ഷം ഹെക്ടർ വരുന്ന തരിശു ഭൂമി വീണ്ടെടുത്ത നടപടിയെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ. യുഎൻ നിർദേശങ്ങൾക്കനുസൃതമായാണ് സൗദി ഇത് വിജയകരമായി നടപ്പാക്കിയത്. ഭൂമി വീണ്ടെടുക്കുക എന്നത് കഠിനമായ പരിസ്ഥിതി സാഹചര്യങ്ങളിൽ പോലും സാധ്യമാണെന്ന് സൗദി തെളിയിച്ചു എന്ന് യുഎൻ വ്യക്തമാക്കി.

ഭൂമി വീണ്ടെടുക്കുന്നത് കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്നും, മറിച്ച് വലിയൊരു വികസന മാനവിക നേട്ടമാണെന്നും ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണ വിരുദ്ധ കൺവെൻഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.യാസ്മിൻ ഫുവാദ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ നീക്കം സഹായിക്കുന്നു. പ്രാദേശിക സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഗുണകരമാണെന്ന് ഡോ. യാസ്മിൻ സൂചിപ്പിച്ചു.

TAGS :

Next Story