Quantcast

സമയത്തിന് ഇൻഷൂറൻസ് തുകകൾ നൽകിയില്ല; സൗദിയിൽ വാഹന ഇൻഷൂറൻസ് നൽകുന്നതിന് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

MediaOne Logo

Web Desk

  • Published:

    20 Feb 2026 10:02 PM IST

United Insurance Company banned from providing vehicle insurance in Saudi Arabia for not paying insurance premiums on time
X

റിയാദ്: വാഹന ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന് യുണൈറ്റഡ് കോർപറേറ്റീവ് ഇൻഷൂറൻസ് കമ്പനിക്ക് വിലക്കേർപ്പെടുത്തി ഇൻഷൂറൻസ് അതോറിറ്റി. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സേവനങ്ങളിലെ പോരായ്മകളും കണക്കിലെടുത്താണ് ഈ നടപടി.

പുതിയ വാഹന ഇൻഷുറൻസ് പോളിസികൾ നൽകുന്നതിലും നിലവിലുള്ളവ പുതുക്കുന്നതിൽ നിന്നുമാണ് കമ്പനിക്ക് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇൻഷുറൻസ് മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. കമ്പനി തങ്ങളുടെ പോരായ്മകൾ പരിഹരിക്കുകയും ഇൻഷുറൻസ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുകയും ചെയ്യുന്നത് വരെ ഈ വിലക്ക് തുടരുന്നതാണ്.

TAGS :

Next Story