Quantcast

യുഎസ് സൈനികരുള്ള സൈനിക കേന്ദ്രം ലക്ഷ്യം; സൗദിയിലേക്ക് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണ ശ്രമം

ഇന്ന് സൗദിയിലെത്തിയ 5 മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധിച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-06 16:44:04.0

Published:

6 March 2026 8:13 PM IST

Defense: Interception and destruction of 4 ballistic and cruise missiles and 6 drones
X

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി എത്തിയ 5 മിസൈലുകളും 6 ഡ്രോണുകളും ഇന്ന് പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. റിയാദിന്റെ വടക്കുകിഴക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകളും കിഴക്ക് ഭാഗത്ത് ഒരു ഡ്രോണുമാണ് പ്രതിരോധിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചു.

അൽ ഖർജ് മേഖല ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലും പ്രതിരോധ സേന വിജയകരമായി തകർത്തു. ഇതോടെ ഇന്ന് 11 ആക്രമണ ശ്രമങ്ങളാണ് സൗദിയിലേക്ക് എത്തിയത്. ഇവയെല്ലാം വിജയകരമായി പ്രതിരോധിച്ചതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും ഇതേ മേഖലയിൽ മൂന്ന് ക്രൂസ് മിസൈലുകളും മൂന്ന് ഡ്രോണുകളും തകർത്തിരുന്നു. ഇതിനു പുറമെ ഇന്നലെ കിഴക്കൻ മേഖലയിൽ എത്തിയ ഒരു ഡ്രോണും അൽ-ജൗഫിന് കിഴക്ക് ഭാഗത്ത് എത്തിയ മറ്റൊരു ഡ്രോണും വ്യോമസേന വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്.

TAGS :

Next Story