Quantcast

റമദാനില്‍ ഹറമിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചു

ഒന്നര ലക്ഷത്തിലധികം പേര്‍ ഇലക്ട്രിക് വില്‍ചെയറുകള്‍ ഉപയോഗപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    26 April 2022 3:56 PM GMT

റമദാനില്‍ ഹറമിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചു
X

വിശുദ്ധ റമദാനില്‍ മക്കയിലെ ഹറമില്‍ സജ്ജീകരിച്ച നൂതന സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. തവാഫും സഅ്യും നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇലക്ട്രിക് വീല്‍ചെയര്‍ സംവിധാനം പ്രയോജനപ്പെടുത്തിയവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.

വയോജനങ്ങള്‍ക്കും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും പ്രയാസരഹിതമായി ഉംറ നിര്‍വ്വഹിക്കുന്നതിനാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. റമദാനില്‍ തവാഫിനും സഅ്യിനുമായി ഏര്‍പ്പെടുത്തിയ ഇലക്ട്രിക് വീല്‍ചെയറുകള്‍ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം ഒന്നരലക്ഷം കടന്നതായി ഹറംകാര്യ മന്ത്രാലയം അറിയിച്ചു.

നൂതന സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആപ്പുകളും ഉപയോഗപ്പെടുത്തി ഹറമില്‍ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചതായി ഹറം കാര്യ സേവന വിഭാഗം തലവന്‍ മന്‍സൂര്‍ അല്‍മന്‍സൂര്‍ പറഞ്ഞു. തീര്‍ഥാടകരുടെ പ്രത്യേക സേവനത്തിനായി മൂവായിരം ഇലക്ട്രിക് വീല്‍ചെയറുകളും അയ്യായിരും സാദാ വീല്‍ ചെയറുകളും ഉപയോഗിച്ചു വരുന്നുണ്ട്.

ഇത്തരം തീര്‍ഥാടകര്‍ക്ക് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പ്രത്യേക ട്രാക്കുകളും ട്രാക്കുകളിലെ സുഗമമായ നീക്കത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ സാദാ വീല്‍ചെയറുകള്‍ തള്ളുന്നതിന് രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story