വിന്റേജ് മോഡ് ഓൺ; സൗദിയിൽ ആന്റിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നിയമഭേദഗതിക്ക് നിർദേശം
പ്രത്യേക നമ്പർ പ്ലേറ്റുകളുമായി നിരത്തുകളിലിറക്കും

റിയാദ്: ആന്റിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനും നിരത്തുകളിലിറക്കാനും അനുവദിക്കുന്ന നിയമഭേദഗതിക്ക് നിർദേശം നൽകി സൗദി പൊതു സുരക്ഷാ ഡയറക്ടറേറ്റ്. ഭേദഗതിയനുസരിച്ച് പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിച്ചാവും വാഹനങ്ങൾ നിരത്തുകളിലിറക്കുക. നിർദേശമനുസരിച്ച് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ ഏഴ് ഭേദഗതി ചെയ്യും.
വാഹന പ്ലേറ്റ് ഫീസ് ഷെഡ്യൂളിൽ ആന്റിക് വാഹന പ്ലേറ്റുകൾ എന്ന പദം ചേർക്കും. വാഹന രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റ ഫീസ് ഷെഡ്യൂൾ എന്നിവയിലും ആന്റിക് ഉൾപ്പെടുത്തും. രണ്ട് ഷെഡ്യൂളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്ന വാഹന വിഭാഗം അനുസരിച്ചാണ് ഫീസ് നിർണയിക്കുക.
Next Story
Adjust Story Font
16

