Quantcast

സൗദി കിരീടവകാശിയെ സ്വീകരിക്കാനൊരുങ്ങി വാഷിങ്ടൺ

വൈറ്റ് ഹൗസിൽ നാളെ മുഹമ്മദ് ബിൻ സൽമാൻ ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

MediaOne Logo

Web Desk

  • Published:

    17 Nov 2025 5:58 PM IST

സൗദി കിരീടവകാശിയെ സ്വീകരിക്കാനൊരുങ്ങി വാഷിങ്ടൺ
X

വാഷിങ്ടൺ: സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനെ സ്വീകരിക്കാനൊരുങ്ങി വാഷിങ്ടൺ. 2017 ന് ശേഷം ആദ്യമായാണ് സൗദി കിരീടവകാശി വാഷിങ്ടൺ സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ കിരീടാവകാശിക്ക് ഔദ്യോഗിക സ്വാഗത ചടങ്ങ് ഒരുക്കും. തുടർന്ന് വൈറ്റ് ഹൗസിൽ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് ഔപചാരികമായ അഭിവാദ്യ ചടങ്ങ് നടക്കും. ശേഷം ഓവൽ ഓഫീസിനോട് ചേർന്നുള്ള കാബിനറ്റ് റൂമിൽ കിരീടാവകാശിയും ട്രംപും ഔദ്യോഗിക ഉച്ചഭക്ഷണം കഴിക്കും. അവിടെ വെച്ച് കിരീടാവകാശിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നടക്കും. ഈ കൂടിക്കാഴ്ച സാധാരണ കൂടിക്കാഴ്ചക്കപ്പുറം കിരീടവകാശിക്ക് ആദരം നൽകുന്ന ചടങ്ങായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പ്രസ്താവിച്ചിരുന്നു.

TAGS :

Next Story