Quantcast

ജിദ്ദയിൽ ശൈത്യകാലത്തിന് തുടക്കം; സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

വിദ്യാഭ്യാസ വകുപ്പിന്റേതാണ് തീരുമാനം

MediaOne Logo

Gulf Desk

  • Published:

    20 Oct 2026 11:04 PM IST

Winter begins in Jeddah; school operating hours adjusted.
X

റിയാദ്: ജിദ്ദയിൽ ശൈത്യകാലത്തിന് തുടക്കമായതോടെ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വിദ്യാഭ്യാസ വകുപ്പിന്റേതാണ് തീരുമാനം. മക്ക, മദീന സ്കൂളുകളിലും സമയമാറ്റം ബാധകമാവും. ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കുമാണ് പുതിയ സമയക്രമം ബാധകമാവുക. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ശീതകാലത്ത് സ്കൂളുകളുടെ പ്രവർത്തനസമയത്തിനാണ് ക്രമീകരണം കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായ രൂപത്തിലാണ് പുതിയ ക്രമീകരണം.

രാവിലെ പ്രവർത്തിക്കുന്ന സ്കൂളുകൾ 7:15നും സായാഹ്ന സ്കൂളുകൾ 3:00നും പ്രവർത്തനസമയം ആരംഭിക്കും. മക്കയിലും ഇതേ സമയമാണ് ക്ലാസുകൾ തുടങ്ങുക. മദീനയിൽ ആൺകുട്ടികൾക്ക് 7:15നും പെൺകുട്ടികൾക്ക് 7:30നും ആരംഭിക്കും. കാലാവസ്ഥ അനുയോജ്യമായ സമയങ്ങളിൽ അധ്യയനവും പഠനവും എളുപ്പമാക്കാൻ പുതിയ സമയക്രമം സഹായകമാവും. കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തിക്കൂടിയാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നത്.

TAGS :

Next Story